മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ച് യൂത്ത് ലീഗ്


കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധപ്രകടനവും ബസ് സ്റ്റാന്റ് പരിസരത്ത് മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.
പ്രതിഷേധ പരിപാടി യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സമദ് നടേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ബാസിത്ത് മിന്നത്ത് അദ്ധ്യക്ഷനായി. മുനിസിപ്പൽ ലീഗ് പ്രസിഡണ്ട് കെ എം നജീബ്, ജനറൽ സെക്രട്ടറി എ അസീസ് മാസ്റ്റർ,അൻവർ ഈയ്യഞ്ചേരി, ഹാഷിം വലിയമങ്ങാട്, ലത്തീഫ് ദാരിമി, ഷരീഫ് കൊല്ലം,വി നിസാം,നബീഹ്, വി ഫാഹിസ് സംസാരിച്ചു. അൻവർ വലിയമങ്ങാട് സ്വാഗതവും, സലാം നടേരി നന്ദിയും പറഞ്ഞു











