ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു

ബേപ്പൂര്‍ തുറമുഖത്ത് സൂക്ഷിച്ച ഉപയോഗശൂന്യമായ ഇരുമ്പ് സാധനസാമഗ്രികള്‍ വില്‍ക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015 എന്ന വിലാസത്തില്‍ ജൂലൈ 18ന് ഉച്ചക്ക് ഒരു മണിക്കകം ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 0495 2414863, 2418610.

ചുമട്ടുതൊഴിലാളികള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ നിലവില്‍ അംശദായം അടച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ തൊഴിലാളികളും ജൂലൈ 31നകം എഐഐഎസ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ അറിയിച്ചു. രജിസ്ട്രേഷന്‍ നടത്തിയവര്‍ ഡാറ്റ അപ്ഡേറ്റ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം. ആധാര്‍ കാര്‍ഡ്, 6(എ) കാര്‍ഡ്, 26(എ) കാര്‍ഡ് പകര്‍പ്പ്, വയസ്സ് തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നഗരസഭ/പഞ്ചായത്തില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി പാസ്ബുക്ക്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അക്ഷയ കേന്ദ്രത്തിലെത്തി അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കാം. ഫോണ്‍: 0495 2366380.


സിവില്‍ സര്‍വീസ് പരിശീലനം: അപേക്ഷാ തീയതി നീട്ടി

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി ഉപകേന്ദ്രമായ പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐസിഎസ്ആര്‍) ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്‌മെന്റ് കോഴ്സ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ്, കോളേജ് വിദ്യാര്‍ഥികള്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കുമുള്ള പ്രിലിംസ് കം മെയിന്‍സ് (വീക്കെന്‍ഡ്) കോഴ്സ് എന്നിവക്ക് അപേക്ഷിക്കാനുള്ള തിയതി ജൂലൈ 10 വരെ നീട്ടി. ബിരുദധാരികളായ വിദ്യാര്‍ഥികള്‍ക്ക് പ്രിലിംസ് കം മെയിന്‍സ് (റഗുലര്‍) കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷനും അപേക്ഷിക്കാം. ഫോണ്‍: 04942665489, 8848346005, 9846715386.

ഓംബുഡ്‌സ്മാന്‍ സിറ്റിങ് മാറ്റി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ ജൂലൈ ഒമ്പതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിങ് പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജൂലൈ 11ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സിറ്റിങ്. വേദിയില്‍ മാറ്റമില്ല.

ചാലിയം മത്സ്യഗ്രാമം: ഐസ് ബോക്‌സിന് അപേക്ഷിക്കാം

ചാലിയം മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 100 ലിറ്ററിന്റെ ഐസ് ബോക്സ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രദേശത്ത് സ്ഥിരതാമസക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ബേപ്പൂര്‍ മത്സ്യഭവന്‍ ഓഫീസില്‍ ജൂലൈ അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0495 2383780.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!