വിദ്യാർത്ഥികൾക്കുള്ള ഇടവേള ഭക്ഷണ വിതരണം ആരംഭിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ‘ദിശ’ സമഗ്ര വിദ്യാഭ്യാസപദ്ധതിയിൽ നഗരസഭയിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ഇടവേള ഭക്ഷണ വിതരണം ആരംഭിച്ചു. ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന നഗരസഭാ തല ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു.
ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ 22 സ്കൂളുകളിൽ നിന്നായി 5000 ത്തിലധികം വിദ്യാർഥികൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാവും. പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവക്കൊടി, കെ.എ.ഇന്ദിര, കൗൺസിലർമാരായ എ.ലളിത, സി.ഭവിത, ഇംപ്ലിമെൻ്റ് ഓഫീസർ കെ. ലൈജു, പി.ടി.എ. പ്രസിഡൻ്റ് എ. സജീവ് കുമാർ, പ്രധാനാധ്യാപിക ഷജിത എന്നിവർ സംസാരിച്ചു.











