ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈകള്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത്
മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഉല്‍പാദിപ്പിച്ച വൃക്ഷതൈ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി രാജന്‍ ഹരിത കര്‍മ്മ സേനക്ക് നല്‍കി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എന്‍. പി. ശോഭ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി. പ്രശാന്ത്, തൊഴിലുറപ്പ് മേറ്റു മാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.



