ഐടിഐ അഡ്മിഷന്‍: വെരിഫിക്കേഷന്‍ നടത്തണം

ഐടിഐ അഡ്മിഷന്‍: വെരിഫിക്കേഷന്‍ നടത്തണം

2025ലെ ഐടിഐ അഡ്മിഷന് അപേക്ഷ സമര്‍പ്പിച്ചവര്‍ ഇന്ന് (ജൂലൈ മൂന്ന്) അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത ഏതെങ്കിലും സര്‍ക്കാര്‍ ഐടിഐയില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. അല്ലാത്തവരുടെ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് കോഴിക്കോട് ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0495 2377016.

പ്രോജക്ട് ഫെല്ലോ ഒഴിവ്

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്രോജക്ട് ഫെല്ലോ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട അപേക്ഷാ ഫോം ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 14നകം ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.mbgip-s.in, ഫോണ്‍: 04952430939.

അപേക്ഷാ തിയതി നീട്ടി

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം/ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ, രണ്ടു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി. അപേക്ഷകള്‍ https://app.srccc.in/register ലിങ്കിലൂടെ ജൂലൈ 15 വരെ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. ഫോണ്‍: 04712325101, 8281134454.


റിസര്‍ച്ച് അസിസ്റ്റന്റ്: ഇന്റര്‍വ്യൂ 15ന്

കോഴിക്കോട് കിര്‍താഡ്‌സില്‍ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് എസ്‌സി ആന്‍ഡ് എസ്ടി) 12 മാസത്തേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും. യോഗ്യത: നരവംശശാസ്ത്രം, സാമൂഹിക ശാസ്ത്രം, റൂറല്‍ ആന്‍ഡ് ട്രൈബല്‍ സ്റ്റഡീസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം. അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 41 വയസ്സ് കവിയാന്‍ പാടില്ല. പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവര്‍ഗ സമുദായക്കാര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം -32,550 രൂപ. ജൂലൈ 15ന് രാവിലെ 11ന് നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് രാവിലെ പത്തിനകം വയസ്സ്, യോഗ്യത, സമുദായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0495 2356805.

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പോടെയുള്ള റെഗുലര്‍/പാര്‍ട്ട്‌ടൈം ബാച്ചുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081.

ഓഫര്‍ ക്ഷണിച്ചു

പുതുപ്പാടി ഗവ. ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ കൂട്ടിയിട്ട 150 അടിയോളം മണ്ണ് നീക്കം ചെയ്യാന്‍ ഓഫര്‍ ക്ഷണിച്ചു. സീല്‍ ചെയ്ത കവറില്‍ ഓഫര്‍ തുകയും വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തി ഹെഡ്മാസ്റ്റര്‍, ജിഎച്ച്എസ്എസ് പുതുപ്പാടി, കോഴിക്കോട് -673586 എന്ന വിലാസത്തില്‍ ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 9447892607.

ബ്രെയിലി സാക്ഷരതാ പദ്ധതി: ശില്‍പശാല നാലിന്

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് അധ്യാപക ഫോറവുമായി സഹകരിച്ച് നടത്തുന്ന ദീപ്തി ബ്രെയിലി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ജൂലൈ നാലിന് ശില്‍പശാല സംഘടിപ്പിക്കും. ജില്ലാ സാക്ഷരതാ മിഷന്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ബ്രെയിലി സാക്ഷരതാ പാഠാവലി തയാറാക്കിയ വിദഗ്ധ സമിതി അംഗങ്ങളും സാക്ഷരതാ മിഷന്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് അറിയിച്ചു.


ജൂനിയര്‍ റെസിഡന്റ്‌സ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ്‌സിനെ (എന്‍എജെആര്‍) നിയമിക്കും. യോഗ്യത: എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനും. പ്രായപരിധി: 18-36. പ്രതിമാസ വേതനം: 45000 രൂപ. ജൂലൈ നാലിന് രാവിലെ 11ന് കോളേജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം. 2025 സെപ്റ്റംബര്‍ 15 വരെയോ പുതിയ ഹൗസ് സര്‍ജന്മാരെ നിയമിക്കുന്നതുവരെയോ ആകും നിയമനം. ഫോണ്‍: 0495 2350200.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!