ദേശീയപാതയില്‍ ആല്‍മരത്തിന്റെ കൊമ്പ് പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു


കൊയിലാണ്ടി: ദേശീയപാതയില്‍ ആല്‍മരത്തിന്റെ കൊമ്പ് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു
കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു മുന്‍വശത്തെ ആല്‍മരത്തിന്റെ കൊമ്പാണ്
ദേശീയപാതയിലേക്ക് പൊട്ടിവീണത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് സംഭവം.
കൊയിലാണ്ടിയില്‍ നിന്നും അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തുകയും മരക്കൊമ്പ് മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ അനൂപ് ബി കെ യുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ സുകേഷ് കെ ബി അനൂപ് എന്‍പി,ഷാജു കെ,പ്രതീഷ് എന്നിവര്‍ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു.











