വിവിധ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മറ്റി ബഹുജന സമരസംഗമം സംഘടിപ്പിച്ചു


കൊയിലാണ്ടി: നന്തി ദേശീയ പാതയുടെയും, നന്തി- പള്ളിക്കര റോഡ്, നന്തി-കോടിക്കല്‍ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്ന ആവശ്യമുന്നയിച്ച് യുഡിഎഫ് മൂടാടി പഞ്ചായത്ത് ബഹുജന സമരസംഗമം സംഘടിപ്പിച്ചു. അപകടം പതിയിരിക്കുന്ന ദേശീയ പാതയും അശാസ്ത്രീയമായ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ നന്തി പളളിക്കര റോഡും നന്തി കോടിക്കല്‍ റോഡും സഞ്ചാര യോഗ്യമാക്കണമെന്ന് യു.ഡി.എഫ് അധികൃതരോട് ആവശ്യപ്പെട്ടു.
പരിഹാരമുണ്ടായില്ലെങ്കില്‍ ഹൈവേ ഉള്‍പ്പെടെ മുഴുവന്‍ പാതകളും അനിശ്ചിതമായി ഉപരോധിക്കുമെന്ന് യു.ഡി.എഫ് മുന്നറിയിപ്പ് നല്‍കി. ബഹുജന സംഗമത്തില്‍ നൂറ്കണക്കിനാളുകള്‍ പങ്കെടുത്തു.
ഡി.സി.സി ജനറല്‍ സെക്രട്ടറി വി.പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. രൂപേഷ് കൂടത്തില്‍, സി.കെ അബൂബക്കര്‍, രാമകൃഷ്ണന്‍ കിഴക്കയില്‍, നൗഫല്‍ നന്തി, പപ്പന്‍ മൂടാടി, അഷറഫ് പി.വി കെ എന്നിവര്‍ സംസാരിച്ചു. രാമകൃഷ്ന്‍ പൊറ്റക്കാട്ട്, സുരേഷ് ബാബു എടക്കുടി, റഫീഖ് ഇയ്യത്ത് കുനി, മുരളീധരന്‍ ചെട്ട്യാംകണ്ടി, റഫീഖ് പുത്തലത്ത്, രവി വീക്കുറ്റിയില്‍, രാഘവന്‍ പി.എന്നിവര്‍ നേതൃത്വം നല്‍കി.











