വീടിനോടനുബന്ധിച്ചുള്ള വിറകുപുരക്ക് തീ പിടിച്ചു


പേരാമ്പ്ര: മേപ്പയ്യൂര്‍ ചാവട്ടു പള്ളി താഴെ വീടിനോടനുബന്ധിച്ചുള്ള വിറകുപുരക്ക് തീ പിടിച്ചു.
അടുപ്പില്‍ നിന്ന് തീ പടര്‍ന്നാണ് തീ പിടിച്ചത്. തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ കൂരയും അതിനകത്തുണ്ടായിരുന്ന വിറകും ഭാഗികമായി കത്തിനശിച്ചു.
നിലയത്തിലെ അസ്സി: സ്റ്റേഷന് ഓഫീസര്‍ പ്രദീപന്റെ നേതൃത്ത്വത്തിലുള്ള രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
ഇന്ന് രാവിലെ 10.30 ഓടെ എംകെ ഹൗസില്‍ അബ്ദുറഹിമാന്റെ വീട്ടിലാണ് സംഭവം
SFRO മാരായ ബൈജു നിഗേഷ്കുമാര്‍ FRO മാരായ ശ്രീകാന്ത്, ധീര ജ്ലാല്, സനല്‍ രാജ്,ബബീഷ്, ജിനേഷ് , ഹൃദിന്‍, രജീഷ്, ആരാധ്കുമാര്‍ Hg മാരായ രാജീവന് മുരളീധരന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.











