കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലയുടെ ആഭിമുഖ്യത്തില്‍ കാവ് ശുചീകരണം നടത്തി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലയുടെ ആഭിമുഖ്യത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്, പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രസമിതി, പുലരി സ്വയം സഹായ സംഘം എന്നിവരുടെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാവ് ശുചീകരണം നടത്തി.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൊയില്‍ക്കാവ് യൂണിറ്റ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ ബേബി സുന്ദര്‍രാജ്, ബീന കുന്നുമ്മല്‍, ക്ഷേത്ര സംരക്ഷണ സമിതിക്ക് വേണ്ടി ക്ഷേത്രം ട്രസ്റ്റി ശ്രീധരന്‍ നായര്‍, ദിലീപ് കുമാര്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരായ ജയചന്ദ്രന്‍ മാസ്റ്റര്‍, ശിവാനി കൃഷ്ണന്‍, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗമായ ടി. പി. സുകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്ലാസ്റ്റിക് ദുരന്തം ലഘുഭാഷണം നടത്തി.

കാവ് സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ക്കുള്ള പ്രോജക്ട് തയ്യാറാക്കി പഞ്ചായത്ത് കമ്മിറ്റിക്ക് നല്‍കുവാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!