സാമേത്യം 2K25 -ശില്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ സാമേത്യം 2K25 കൊയിലാണ്ടി ശില്പശാല സംഘടിപ്പിച്ചു. സംരംഭങ്ങൾക്ക് ഊന്നൽ കൊടുത്ത് നൽകിയ പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ ഇ കെ അജിത് മാസ്റ്റർ, നിജില പറവകൊടി, കെ എ ഇന്ദിര ടീച്ചർ, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിം കുട്ടി, നോർത്ത് സിഡിഎസ് ചെയർപേഴ്സൺ എം പി ഇന്ദുലേഖ, സൗത്ത് സിഡിഎസ് ചെയർപേഴ്സൺ കെ കെ വിബിന എന്നിവർ സംസാരിച്ചു. എൻയുഎൽഎം മാനേജർ തുഷാര, മെൻറ്റർ ഷീല വേണുഗോപാൽ എന്നിവർ വിഷയാവതരണം നടത്തി. കൗൺസിലർമാർ, സിഡിഎസ് മെമ്പർമാർ, വിവിധ ഘടക സ്ഥാപക മേധാവികളായിട്ടുള്ള വ്യവസായ ഓഫീസർ ആർ നിജീഷ്, കൃഷി അസിസ്റ്റന്റ് ഓഫീസർ രജീഷ്, കനറാ ബാങ്ക് മാനേജർ ബിജേഷ് എന്നിവരും ചർച്ചയുടെ ഭാഗമായി.