വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
മൂടാടി ഇപാക്ട് പാലിയേറ്റീവ് കെയറും – തണല്‍ ഡയാലിസ് സെന്ററും സംയുക്തമായി സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് മൂടാടി ഹാജി പി. കെ. സ്‌കൂളില്‍ സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശ്രീകുമാര്‍ ഉദ്ഘാടാനം ചെയ്തു. ചടങ്ങില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ വി. പി. ബഷീര്‍ അദ്ധ്യക്ഷതവഹിച്ചു.
ഇംപാക്ട് പാലിയേറ്റീവ് കെയറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പപ്പന്‍ മൂടാടി, കെ. സുമതി, അഡ്വ. ഷഹീര്‍, എ. കെ. കരീം, റഷീദ് മൂടാടി, നജീബ് മൂടാടി എന്നിവര്‍ സംസാരിച്ചു.