യോഗ വാരാചരണത്തിന് സമാപനം


കോഴിക്കോട്: യോഗ വാരാചരണത്തോടനുബന്ധിച്ച് നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിവന്ന പരിപാടികൾ സമാപിച്ചു. സമാപനം ഹോമിയോ ഡിഎംഒ ഇൻചാർജ് ഡോ. പി സി കവിത ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുർവേദ ആശുപത്രി സിഎംഒ ഡോ. ഫെബിൻ കെ ആന്റോ അധ്യക്ഷത വഹിച്ചു.
നാഷനൽ ആയുഷ് മിഷൻ ഡിപിഎം ഡോ. അനിന പി ത്യാഗരാജ്, കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. കെ സി പ്രതിഭ, റൂറൽ എഇഒ എം ടി കുഞ്ഞുമൊയ്തീൻ, ഡോ. കെ നവീൻ വാസു, ഡോ. രഞ്ജിത്ത് ആർ ചന്ദ്ര, ഡോ. കെ സന്ദീപ്, ഡോ. എൻ മീനാക്ഷി എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് ഡിഎംഒ സമ്മാനങ്ങൾ നൽകി. യോഗാ പരിശീലനവും സംഘടിപ്പിച്ചു.
യോഗ വാരാചരണത്തോടനുബന്ധിച്ച് ജില്ലയിൽ 337 പരിപാടികളാണ് സംഘടിപ്പിച്ചത്. ആയുഷിന്റെ വിവിധ വകുപ്പുകളിലും 51 എച്ച്ഡബ്ല്യുസികളിലുമായി വിവിധ പദ്ധതികളും നടപ്പിലാക്കി.











