അപ്രന്റീസ് ക്ലര്‍ക്ക് ഇന്റര്‍വ്യൂ
യോഗ്യത: ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 0495-2370379, 2370657.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനസഹായം
മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ അംഗമായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അഞ്ച് വര്‍ഷം വരെയുള്ള ടെക്നിക്കല്‍ ആന്‍ഡ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് 20 ലക്ഷം വരെയും വിദേശ പഠനത്തിന് 30 ലക്ഷം വരെയും വായ്പ നല്‍കും. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് പദ്ധതി പ്രകാരം നിബന്ധനകളോടെയാണ് വായ്പ അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ ക്ലസ്റ്റര്‍ ഓഫീസുമായോ മത്സ്യഫെഡ് കോഴിക്കോട് ജില്ലാ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 9526041060.
അധ്യാപക നിയമനം
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സംസ്കൃതം അതിഥി അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ 30ന് രാവിലെ 11ന് നടക്കും. നെറ്റ് യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെ പരിഗണിക്കും. ഫോണ്‍: 04902346027.
അങ്കണവാടികളില്‍ മുട്ട വിതരണം: ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊടുവള്ളി നഗരസഭ സെക്ടര്‍ ഒന്നിലെ 21 അങ്കണവാടികളിലേക്കും (ഫോണ്‍: 8089626219), സെക്ടര്‍ രണ്ടിലെ 20 അങ്കണവാടികളിലേക്കും (8089626219), കിഴക്കോത്ത് പഞ്ചായത്തിലെ 29 അങ്കണവാടികളിലേക്കും (8590921264), മടവൂര്‍ ഗ്രാമപഞ്ചായത്തിലെ 27 അങ്കണവാടികളിലേക്കും (9645380448), താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 32 അങ്കണവാടികളിലേക്കും (8086845710), കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടികളിലേക്കും (9961322804) ആവശ്യമായ മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 ഉച്ച ഒരു മണി. ഫോണ്‍: 04952211525.
വാഹന ലേലം
മൈനര്‍ ഇറിഗേഷന്‍ കോഴിക്കോട് സര്‍ക്കിള്‍ കാര്യാലയത്തിലെ 15 വര്‍ഷം പൂര്‍ത്തിയാകുന്ന അംബാസഡര്‍ കാര്‍ ജൂലൈ രണ്ടിന് രാവിലെ 11ന് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ പൊതുലേലം/ക്വട്ടേഷന്‍ മുഖേന വില്പന നടത്തും. ഫോണ്‍: 0495 2381677.