ശ്രീ വാസുദേവാശ്രമം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.


നടുവത്തൂര്‍: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ വാസുദേവാശ്രമം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നു. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി കൊയിലാണ്ടിയുടെ നേതൃത്വത്തിന്‍ സ്‌കൂള്‍ എന്‍ എസ് എസ് , ഗൈസ് സ് യൂണിറ്റുകളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില എം. കെ ക്ലാസെടുത്തു. സിന്ധു കെ. കെ അധ്യക്ഷത വഹിച്ചു. ഗൈഡ്‌സ് അംഗം നിയ ലക്ഷ്മി സ്വാഗതവും എന്‍ എസ് എസ് അംഗം ദേവനന്ദ എം. കെ. നന്ദിയും പ്രകാശിപ്പിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റര്‍ പ്രദര്‍ശനം, ഫ്‌ലാഷ് മോബ് എന്നിവ നടന്നു.











