ഐ ടി ഐ കലോത്സവം സംഘടിപ്പിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുറുവങ്ങാട് ഐ.ടി.ഐ കലോത്സവം റിഥം 2023 കവിയും സംസ്ഥാന ചലചിത്ര അക്കാദമി റീജിനല്‍ കോ ഓര്‍ഡിനേറ്റര്‍ എസ്. നവീന ഉത്ഘാടനം ചെയ്തു.
കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ സി. സുധ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ മുജീബ് പഞ്ചലി, കെ. സുകുമാരന്‍, പത്മനാഭന്‍ പഞ്ചമി, പി. ടി. എ. പ്രസിഡന്റ് കെ. പി. ഗിരീഷ്, എലത്തൂര്‍ ഐ. ടി. ഐ പ്രിന്‍സിപ്പാള്‍ വി. ജി. സനല്‍കുമാര്‍, ട്രെയിനീസ് അസോസിയേഷന്‍ കണ്‍വീനര്‍ ഒ. കെ. അഞ്ജുഷ, എന്‍. കെ. മുരളി, ട്രെയിനിംഗ് ഇസ്ട്രക്ടര്‍ പി. രാജന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍മാരായ ടി. കെ. ലിജിന, അനു തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രെയിനികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.