ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിൽ സീറ്റൊഴിവ്


ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിൽ സീറ്റൊഴിവ്
വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൗസിന് സമീപത്തെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിൽ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു. ഫോണ്‍: 9745531608, 9447539585.
ജില്ലാ ആസുത്രണ സമിതി യോഗം അഞ്ചിന്
ജില്ലാ ആസുത്രണ സമിതിയുടെ യോഗം ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേരും

അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 20 ദിവസത്തെ സൗജന്യ അച്ചാര്‍/പപ്പടം/മസാല പൗഡര്‍ ആന്റ് ബേക്കറി നിര്‍മ്മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18നും 45നും ഇടയിൽ. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 30. ഫോണ്‍: 9447276470.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെ്ന്ററിന്റെ നേതൃത്വത്തില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യയോഗ്യത ഉള്ളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 30. ഫോണ്‍: 0471 2570471, 9846033001.

യുപി സ്കൂള്‍ ടീച്ചര്‍ അഭിമുഖം
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം : 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന് പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം (മൂന്നാംഘട്ടം) ജൂലൈ മൂന്ന്, നാല് തിയ്യതികളിലായി കേരള പിഎസ്സി കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമായ അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന് ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും യഥാസമയം അഭിമുഖത്തിനെത്തണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്കരിച്ച കെ ഫോറം (Appendix-28) വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പിഎസ്സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2371971.

തൊഴില്‍ പരിശീലന കോഴ്സുകള്‍
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ വിവിധ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.

ജില്ല പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി സിറ്റിംഗ്
ജില്ല പോലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ ജൂലൈ മാസത്തെ സിറ്റിംഗ് ജൂലൈ നാല്, അഞ്ച് തീയതികളില്‍ രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

മസ്റ്ററിംഗ് നടത്തണം
കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2024 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിച്ച ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യണമെന്ന് ചെയര്മാന് അറിയിച്ചു. ഫോണ്‍: 0495 2966577/ 9188230577.










