ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച നാപ്കിന്‍ ഇന്‍സിനറേറ്ററിന്റെയും, സ്‌പോര്‍ട്‌സ് കിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022 – 23 വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച നാപ്കിന്‍ ഇന്‍സിനറേറ്ററിന്റെയും, സ്‌പോര്‍ട്‌സ് കിറ്റിന്റെയും വിതരണത്തിന്റെയും ജില്ലാ തല ഉദ്ഘാടനം വാസുദേവാശ്രമം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വഹിച്ചു.
ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എം. പി. ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അനുമോദിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. എം. രവീന്ദ്രന്‍, കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമല്‍ സരാഗ, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത ബാബു, വാര്‍ഡ് മെമ്പര്‍ കെ. സി. രാജന്‍, വാര്‍ഡ് മെമ്പര്‍ മോളി വടക്കേ പുനത്തില്‍, പ്രിന്‍സിപ്പാള്‍ കെ. കെ അമ്പിളി, പി. ടി. എ പ്രസിഡണ്ട് കെ. സി. സുരേഷ്, എം. പി. ടി. എ. പ്രസിഡണ്ട് റീത്ത ബിജുകുമാര്‍, സി. ഹരീന്ദ്രന്‍ മാസ്റ്റര്‍, രാജന്‍ നടുവത്തൂര്‍, പി. ഭാസ്‌കരന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍, എന്‍. എം. വിമല, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് പി. ഗീത എന്നിവര്‍ സംസാരിച്ചു.



