വാഗാടിന്റെ വണ്ടി തടഞ്ഞ് റോഡ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്സ്

പൂക്കാട് : ദേശീയപാത നിർമാണത്തിലെ മെല്ലെ പോക്കും ദേശീയ പാത അധികൃതരുടെ അനാസ്ഥ കാരണം വെങ്ങളം മുതൽ പൂക്കാട് വരെയുള്ള അപ്രോച് റോഡിലെ അപകടവും യാത്ര കുരുക്കും പതിവാവുന്നത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ ചേമഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം ഫലം കണ്ടു.

പൂക്കാട് ദേശീയ പാത ഉപരോധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ കൊയിലാണ്ടി പോലീസ് അറെസ്റ്റ്‌ ചെയ്ത് നീക്കിയെങ്കിലും കരാറുകമ്പിനിയുമായി പിന്നീട് നടന്ന ചർച്ചയിൽ താൽകാലിക പരിഹാരമെന്നോണം ദേശീയപാത പൂക്കാട് മേൽപ്പാലം തുറന്നു കൊടുക്കാനും അപ്രോച് റോഡിൽ രൂപപ്പെട്ട കുഴികൾ അടക്കാനും യുദ്ധകാലാ അടിസ്ഥാനത്തിൽ പണി പൂർത്തിയാക്കി ഗതാഗത കുരിക്കും യാത്ര ക്ലെഷവും പരിഹരിക്കുമെന്ന് കരാർ കമ്പനിയായ വഗാഡ് ഉറപ്പുനല്കിയതായി യൂത്ത് കോൺഗ്രസ്‌ ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് റംഷി കാപ്പാട് പറഞ്ഞു.ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ നിർമാണപ്രവർത്തനം പൂർണമായും തടയും എന്നുൾപ്പടെയുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു

അറെസ്റ്റ്‌ ചെയ്ത പ്രവർത്തകരെ പിന്നീട് പോലീസ് ജ്യാമത്തിൽ വിട്ടയച്ചു സമരത്തിന് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലം, മണ്ഡലം പ്രസിഡന്റ് റംഷി കാപ്പാട്, ഷെഫീർ കഞ്ഞിരോളി, ആദർശ് കെ എം, ആഷിക്ക് തിരുവങ്ങൂർ, ഷാജി സഞ്ജയ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!