വിദ്യാർത്ഥികൾക്ക് ‘സ്റ്റാൻഡ് അപ്പ്‌, റൈസ് അപ്പ്‌ ” ബോധവത്കരണ പരിപാടിയുമായി വനിതാ ശിശു വികസന വകുപ്പ്

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് ‘സ്റ്റാൻഡ് അപ്പ്‌, റൈസ് അപ്പ്‌ ” ബോധവത്കരണ പരിപാടിയുമായി വനിതാ ശിശു വികസന വകുപ്പ്. ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെയും സങ്കൽപ് ഡിസ്ട്രിക്റ്റ് എംപവർമെൻറ് ഓഫ് വിമനിന്റെയും നേതൃത്വത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് ‘സ്റ്റാൻഡ് അപ്പ്‌, റൈസ് അപ്പ്‌ ” പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം സിൽവർ ഹിൽസ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു.

ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സൈബർ സുരക്ഷ, പോക്സോ ആക്ട്, ആത്മഹത്യ പ്രതിരോധം, കുട്ടികളിലെ ലഹരി ഉപയോഗം, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളും സംരക്ഷണ സംവിധാനങ്ങളും തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണമാണ് “സ്റ്റാൻഡ് അപ്പ്‌, റൈസ് അപ്പ്‌ ” പരിപാടിയിലൂടെ നൽകുന്നത്.

ചടങ്ങിൽ ജില്ലാ വനിത ശിശു വികസന ഓഫീസർ എസ് സബീന ബീഗം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോൺ മണ്ണാറത്തറ സിഎംഐ, ഫാദർ അഗസ്റ്റിൻ കെ മാത്യു സിഎംഐ, അഭിലാഷ് പി, പ്രിയ ടി, വിദ്യാർത്ഥിനി ഫെല്ല ഖദീജ എന്നിവർ സംസാരിച്ചു. സൈബർ സുരക്ഷയും കുട്ടികളും എന്ന വിഷയത്തിൽ സൈബർ ക്രൈം എഎസ്‌ഐ ബീരാജ് ക്ലാസ് നയിച്ചു. ക്ലർക്ക് സുബൈർ, ശരണ്യ സുരേഷ്, ഫസീന, പി അതുല്യ രാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!