റോഡിന് കുറുകെ പൊട്ടിവീണ തെങ്ങ് മുറിച്ച് മാറ്റി കൊയിലാണ്ടി അഗ്നിരക്ഷാസേന


കൊയിലാണ്ടി: റോഡിന് കുറുകെ പൊട്ടിവീണ തെങ്ങ് മുറിച്ച്മാറ്റി കൊയിലാണ്ടി അഗ്നിരക്ഷാസേന. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് ഉള്ളിയേരി അത്തോളി റൂട്ടില്‍ വേളൂരില്‍ തെങ് പൊട്ടി റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടത്.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ബിജു വി കെ യുടെ നേതൃത്വത്തില്‍ എത്തുകയും മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ ജാഹിര്‍ എം,ജിനീഷ് കുമാര്‍ പി കെ,സിജിത്ത് സി, സുജിത്ത് എസ് പി, ഹോഗാര്‍ഡ് മാരുമായ പ്രദീപ്കുമാര്‍,ഓം പ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.










