വര്‍ക്ക്ഷോപ്പില്‍ മെയിന്റനന്‍സ് വര്‍ക്കിനിടെ കാറിന് തീപിടിച്ചു


കൊയിലാണ്ടി: പെരുവട്ടൂരില്‍ കാറിന് തീപിടിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടുകൂടിയാണ് കൊയിലാണ്ടി പെരുവട്ടൂരില്‍ ഫാസ്റ്റ് ട്രാക്ക് എന്ന കാര്‍ വര്‍ക്ക്ഷോപ്പില്‍ മെയിന്റനന്‍സ് വര്‍ക്കിനിടെ ഓള്‍ട്ടോ കാറിന് തീപിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ അനില്‍കുമാര്‍ പിഎമ്മിന്റെ നേതൃത്വത്തില്‍ എത്തുകയും തീ പൂര്‍ണമായും അണക്കുകയും ചെയ്തു. കാറിന്റെ എന്ജിന് ഭാഗം ഒഴികെ മുഴുവനും തീ പടര്‍ന്നിരുന്നു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ഹേമന്ത് ബി, നിധി പ്രസാദ് ഇഎം, രജീഷ് വി പി,ഹോംഗാര്‍ഡ് അനില്‍കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു










