അസി. പ്രൊഫസര്‍ നിയമനം

അസി. പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കും. യോഗ്യത: പ്രസ്തുത വിഷയത്തില്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദം. കമ്പ്യൂട്ടര്‍ സയന്‍സ് അസി. പ്രൊഫസര്‍ നിയമനത്തിന് ഇലക്ടോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ളവരെയും പരിഗണിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30ന് രാവിലെ 10ന് കോളേജ് ഓഫീസിലെത്തണം. ഫോണ്‍: 0496 2536125, 9745394730, 9747605515.

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ ക്യാമ്പ്

ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 28ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വടകര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്കുള്ള വണ്‍ ടൈം രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. രജിസ്ട്രേഷന്‍ ഫീസ്: 250 രൂപ. പ്രായപരിധി: 40 വയസ്സ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും സഹിതം എത്തണം. ഫോണ്‍: 0495 2370179, 0496-2523039.

മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് ശില്‍പശാല

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ ഓണ്‍ലൈന്‍ ശില്‍പശാല ജൂണ്‍ 26, 27 തീയതികളില്‍ വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9072592416.

യുവസാഹിത്യ ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ 18നും 40നും ഇടയില്‍ പ്രായമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ രചനകള്‍ (കഥ, കവിത – മലയാളത്തില്‍) ജൂലൈ 10നകം sahithyacamp1@gmail.com എന്ന ഇ-മെയിലിലോ തപാല്‍ മുഖേനയോ അയക്കണം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ടൈപ്പ് ചെയ്ത് വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ബയോഡേറ്റ, വാട്ട്സ് ആപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കണം. കവിത 60 വരിയിലും കഥ 8 ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്.
വിലാസം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം -695043.

സിവില്‍ സര്‍വീസ് പരിശീലനം: സീറ്റൊഴിവ്

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി ഉപകേന്ദ്രമായ പൊന്നാനിയിലെ ഐസിഎസ്ആറില്‍ പ്രിലിംസ് കം മെയിന്‍സ് റഗുലര്‍ കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലും ഒഴിവുണ്ട്. ഫോണ്‍: 04942665489, 8848346005, 9846715386.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!