കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് യാത്രയയപ്പ് സമ്മേളനവും, പ്രതിഭകളെ ആദരിക്കലും നടത്തി
കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും സെക്രട്ടറിയായി സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മന്ദാകിനിക്ക് യാത്രയയപ്പും മുന്‍കാലങ്ങളില്‍ നിപ്പയുടെയും കോവിഡിന്റെയും സമയങ്ങളില്‍ ബ്രാഞ്ച് മാനേജരായി വിരമിച്ച കുറ്റിയില്‍ വിജയനെയും, ആര്‍ പ്രതിഭയെയും ആദരിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്ക് ജീവനക്കാരുടെ മക്കളായ വി.കെ. അഭിഷേക്, എ. ആര്‍. ഗോകുല്‍, ലിയ ആര്‍. മോഹനന്‍, എന്നിവരെ അനുമോദിച്ചു.
ചടങ്ങ് പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷെഫീഖ് ഉദ്ഘാടന ചെയ്തു. കെ. പി. സി. സി. മെമ്പര്‍ മഠത്തില്‍ നാണു, ബാങ്ക് ലീഗല്‍ അഡൈ്വസര്‍ അഡ്വ. കെ. വിജയന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി. വി. സുധാകരന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ സതീഷ് കുമാര്‍, ഡി. സി. സി. സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി. ടി. സുരേന്ദ്രന്‍, നന്ദകുമാര്‍ കീഴരിയൂര്‍, ജയേഷ് കൃഷ്ണന്‍, ബാങ്ക് ഡയറക്ടര്‍ നാണി, ബാങ്ക് പ്രസിഡന്റ് പി. രത്‌നവല്ലി, സ്റ്റാഫ് സെക്രട്ടറി ബജീഷ് തരംഗിണി, കെ. ടി. ലത എന്നിവര്‍ സംസാരിച്ചു.



