വയനാട് ചൂരൽമലയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; ഉരുൾപൊട്ടിയതായി സംശയം


വയനാട്: വയനാട്ടിലെ ചൂരൽമല മേഖലയിൽ കനത്ത മഴ. പുഴയിൽ നീരൊഴുക്ക് കൂടി. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. ഉരുൾപൊട്ടിയതായി സംശയം. വലിയ അളവിലാണ് മഴ പെയ്യുന്നത്. ഇന്നലെ രാത്രി തൊട്ട് അതിശക്തമായ മഴയാണ് അനുഭപ്പെടുന്നനേരത്തെ ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടിയതായി സ്ഥിരീകരിച്ചിട്ടില്ല. റവന്യൂ അധികൃതരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഉദ്യോഗസ്ഥർ ചൂരൽമലയിലേക്ക് പുറപ്പെട്ടു.
പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്. ആദ്യം ഉരുൾപൊട്ടലാണെന്ന് കരുതിയിരുന്നെങ്കിലും അല്ലെന്ന് അധികൃതർ വ്യക്തമാക്കി. തോട്ടങ്ങളിൽ നിന്ന് നിരവധി തൊഴിലാളികൾ മടങ്ങി. ചൂരൽമല ഭാഗത്ത് വെള്ളം കയറി. മുമ്പ് ഉരുൾപൊട്ടലിൽ രൂപപ്പെട്ട അവശിഷ്ടങ്ങൾ ഒലിച്ചുപോയി.
ബെയ്‌ലി പാലം നിൽക്കുന്ന ഭാഗത്ത് കുത്തൊഴുക്കുണ്ട്. ഇപ്പോൾ പൊട്ടിയത് നേരത്തെ പൊട്ടിയ പുഞ്ചിരിമട്ടം ഭാഗത്താകാനാണ് സാധ്യത. അട്ടമലയിലേക്ക് പോകുന്ന വഴിയിൽ ആശുപത്രിയുടെ ഭാഗത്ത് വെള്ളം കയറി. മുണ്ടക്കൈയിലേക്ക് പോകുന്ന ചന്തക്കുന്നിൽ വഴിയെല്ലാം ബ്ലോക്കായി. നിലവിൽ ബെയ്ലി പാലം കടക്കാനാവില്ല. എല്ലാവരും സുരക്ഷിതരാണ്.
ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നേരത്തെ ഉരുൾപ്പൊട്ടിയ ഭാഗത്ത് ഉണ്ടായ ഉറപ്പില്ലാത്ത മണ്ണും മറ്റും ഒഴുകിവന്നതാണ് ഇപ്പോഴത്തെ കുത്തൊഴുക്കിന് കാരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അപകടകരമായ സാഹചര്യമില്ലെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പുഴയിൽ നിന്ന് വലിയ കല്ലുകളും പാറകളും നീക്കുന്ന പ്രവർത്തി നടക്കുന്നുണ്ട്. പുഴയിൽ ചെളിയും വെള്ളവും കൂടാൻ കാരണമിതാണെന്ന് കളക്ടർ റവന്യു വകുപ്പിനെ അറിയിച്ചു.










