പ്ലസ് വണ്‍ സീറ്റൊഴിവ്

പ്ലസ് വണ്‍ സീറ്റൊഴിവ്

തിരുത്തിയാട് ഐഎച്ച്ആര്‍ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ബയോളജി (കമ്പ്യൂട്ടര്‍ സയന്‍സ് ഉള്‍പ്പെടെ) ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ആധാര്‍ കാര്‍ഡിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം സ്‌കൂളില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍: 0495 2721070, 9447885352.

ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്

എംഎസ്എംഇ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സിന്റെയും ആഭിമുഖ്യത്തില്‍ ജൂണ്‍ 27ന് ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. കോഴിക്കോട് മാവൂര്‍ റോഡിലെ ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ നടക്കുന്ന മീറ്റ് രാവിലെ 10.30ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എംഎസ്എംഇ സംരംഭകര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ അവസരം ഉണ്ടാകും.

മസ്റ്ററിങ് നടത്തണംബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍നിന്ന് 2024 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും ആഗസ്റ്റ് 24നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണം. ഇ-മസ്റ്ററിങ് പരാജയപ്പെടുന്ന ഗുണഭോക്താക്കള്‍ അക്ഷയയില്‍നിന്ന് ലഭിക്കുന്ന രേഖയോടൊപ്പം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0496 2642039.

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായം

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കും.

വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് 50,000 രൂപ ധനസഹായം നല്‍കുക. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബിപിഎല്‍ കുടുംബം, അപേക്ഷകക്കോ മക്കള്‍ക്കോ ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍, മക്കളില്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.

2025-26 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ നികുതി അടച്ച രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്നതിനും മറ്റ് വകുപ്പുകളില്‍ നിന്നോ സമാന ഏജന്‍സികളില്‍നിന്നോ ഭവന പുനരുദ്ധാരണത്തിനും നിര്‍മാണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനുമുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്ന് അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ രേഖകള്‍ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കളക്ടറേറ്റ് കോഴിക്കോട് എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷാ ഫോം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!