പെട്രോള്‍ പമ്പിന്റെ ചുറ്റുമതിലില്‍ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: പെട്രോള്‍ പമ്പിന്റെ ചുറ്റുമതിലില്‍ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
ഇന്ന് രാവിലെ 9:30 യോട് കൂടിയാണ് കൊയിലാണ്ടി മുണ്ടോത്ത് നയാര പെട്രോള്‍ പമ്പിന്റെ ചുറ്റുമതിലില്‍ നിയന്ത്രണം വിട്ടകാര്‍ വന്നിടിച്ചത്. ഉള്ളിയേരി ഭാഗത്തേക്ക് പോകുവായിരുന്ന കാര്‍ നിയന്ത്രണം വിട്ടു പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കുറവങ്ങാട് സ്വദേശികളായ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിച്ച കാറിന്റെ എന്‍ജിന്‍ ഭാഗത്തുനിന്നും സ്പാര്‍ക്ക് ഉണ്ടായതിനാല്‍ കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തുകയും കൂടുതല്‍ അപകടങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ പി എം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.










