ഗുസ്തി താരങ്ങള്‍ക്കെതിരെ നടന്ന അതിക്രമം; കര്‍ഷകസംഘം കൊയിലണ്ടി ഏരിയാ കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗം നടത്തി
ഗുസ്തി താരങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘം കൊയിലണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗം നടത്തി.
പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം. ടി.വി ഗിരിജ സംസാരിച്ചു. ഏരിയ പ്രസിഡന്റ് അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി പി. കെ. ബാബു സ്വാഗതവും, പി. കെ. ഭരതന്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി സി സതീഷ് ചന്ദ്രന്‍, എ. സുധാകരന്‍, പി. വി. സോമശേഖരന്‍, സതി കിഴക്കയില്‍, കെ. സതിദേവി എന്നിവര്‍ നേതൃത്വം നല്‍കി.