വിവിധയിടങ്ങളില്‍ അന്താരാഷ്ട്ര യോഗദിനം സംഘടിപ്പിച്ചു


മെഗാ യോഗ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ യോഗ സംഗമം സംഘടിപ്പിച്ചു. ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ. സത്യൻ അധ്യക്ഷതവഹിച്ചു
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മുഖ്യ ഭാഷണം നടത്തി. കൗൺസിലർമാരായ രജീഷ് വെങ്ങളത്ത് കണ്ടി, ഷീന ടി.കെ , വത്സരാജ് കേളോത്ത്, പരിശീലക സിന്ധു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. യോഗ പരിശീലകനായ പി.കെ. ബാലകൃഷ്ണൻ യോഗദിന സന്ദേശം നൽകി.. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എംപി സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ നന്ദിയും പറഞ്ഞു ശേഷം യോഗാ ഡാൻസും സൂംമ്പയും നടത്തി.

ശ്രീഗുരുജി വിദ്യാനികേതൻ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു

കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അന്താരാഷ്ട്ര യോഗദിനം ഡോ: പി.അശോകൻ ഉദ്ഘാടനം ചെയ്തു. യോഗാദ്ധ്യാപിക ശൈലജ നമ്പിയേരി യോഗയുടെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. സേവാഭാരതി വിദ്യാഭ്യാസ വിഭാഗം കൺവീനർ ബൽരാജ് കാർത്തിക, ടി.എം രവീന്ദ്രൻ, കെ.കെ.മുരളി, സന്ധ്യ സന്ദീപ് ലാൽ എന്നിവർ സംബന്ധിച്ചു.

വിദ്യാർത്ഥികളുടെയും അദ്ധ്യാപികമാരുടെയും യോഗപ്രദർശനവും നടന്നു

കൊയിലാണ്ടി: പൂക്കാട് അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി ശ്രദ്ധ സെൻ്റർ ഫോർ യോഗ, പൂക്കാട് സംഘടിപ്പിച്ച ദിനാചരണവും സംഗീത സായാഹ്നവും ചേലിയ കഥകളി വിദ്യാലയം പ്രിൻസിപ്പാൾ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
ശ്രദ്ധ സെൻ്റർ ഇൻസ്ട്രക്ടർ പ്രീത പൊന്നാടത്ത് അധ്യക്ഷയായി. സത്യനാഥൻ മാടഞ്ചേരി, എ സുരേഷ്, സിജിത്ത് തീരം എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. ഹരിഹരൻ കെ കെ സ്വാഗതം പറഞ്ഞു. തുടർന്ന് അശ്വനീദേവിൻ്റെ നേതൃത്വത്തിൽ സംഗീത സായാഹ്നം അരങ്ങേറി.










