മൂടാടിയില്‍ ഇനി വയോജനങ്ങള്‍ക്കും യോഗ പരിശീലനം


കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷം മുതല്‍ വയോജനങ്ങള്‍ക്കും യോഗ പരിശീലനം. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം ആരംഭിക്കുന്നത്. നാല് വര്‍ഷമായി തുടരുന്ന വനിത യോഗ പരിശീലനം വിജയകരമായതിനെ തുടര്‍ന്നാണ് വയോജനങ്ങള്‍ക്കും ആരംഭിക്കാന്‍ തീരുമാനിച്ചത്.
പദ്ധതിയും യോഗ പഠിതാക്കളുടെ സംഗമവും പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. യോഗ അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പി അഖില, മെമ്പര്‍മാരായ പപ്പന്‍ മൂടാടി, കെ പി ലത, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ സീമ സെബാസ്റ്റ്യന്‍, ഇന്‍സ്ട്രക്ടര്‍ ഷര്‍മിള എന്നിവര്‍ സംസാരിച്ചു. യോഗ പ്രദര്‍ശനവും ഉണ്ടായി.










