വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി സിഐടിയു ഓട്ടോ സെക്ഷന്‍

കൊയിലാണ്ടി: ബസ്റ്റാന്റ് ലിങ്ക് റോഡിലെ വെള്ളക്കെട്ട് ഡ്രയിനേജ് നിര്‍മിച്ച് ഒഴിവാക്കുക, നഗരസഭയ്ക്കുള്ളിലെ റോഡുകുകളുടെ ശോചനീയവസ്ഥ പരിഹരിക്കുക, ടൗണ്‍ ഹാളിന് മുന്നിലൂടെയുള്ള റയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കുക, റയില്‍വെ സ്റ്റേഷന്‍ റോഡ് പുനര്‍ ടാറിങ്ങ് ചെയ്യുക കൊല്ലം പാറപ്പള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊയിലാണ്ടി സിഐടിയു ഓട്ടോ സെക്ഷന്‍, നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

മാര്‍ച്ച് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ഏരിയ സെക്രട്ടറി എ.സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഗോപി ഷെല്‍ട്ടര്‍, സജിത്ത് മുചുകുന്ന്, ബാബുരാജ് പന്തലായനി, കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!