നന്തിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയ പാതയില്‍ നന്തിയില്‍ ബസ്സുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബസ്സും കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന ബസുമാണ് നേര്‍ക്കുനേര്‍ ഇടിച്ചത് . ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസ്സുകളുടേയും മുന്‍വശം തകര്‍ന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി പരിക്കേറ്റവരെ കൊയിലാണ്ടി സഹാനി ഹോസ്പിറ്റലിലും കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നു.

പരിക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

അപകടത്തിൽപ്പെട്ട വാഹനങ്ങൾ ട്രെയിനിന്റെ സഹായത്തോടുകൂടി മാറ്റി, ദേശീയപാതയിലെ തടസ്സപ്പെട്ട ഗതാഗത പുനസ്ഥാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!