’ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ’: സെമിനാർ സംഘടിപ്പിച്ചു
കേരള വനിതാ കമീഷന്റെയും പുത്തൂർ യൂത്ത് കലാസാഗർ ലൈബ്രറി വനിതാ സബ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ‘ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോർപ്പറേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ വനിതാ കമീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു.
വർധിച്ചുവരുന്ന ഗാർഹിക പ്രശ്നങ്ങൾ, തൊഴിൽ സമ്മർദ്ദം എന്നിവയും ആരോഗ്യകരമായ കുടുംബന്ധങ്ങൾ കെട്ടിപ്പടുക്കേണ്ട ആവശ്യകതയും സെമിനാർ ചർച്ച ചെയ്തു. കൗൺസിലർ വി പി മനോജ് അധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് ഡോ. രേഖ പള്ളിക്കുത്ത് ബോധവത്കരണ ക്ലാസെടുത്തു. വനിതാ കമീഷൻ പ്രോജക്ട് ഓഫീസർ എൻ ദിവ്യ, എസ് എം തുഷാര, ഇ പി സഫീന, ഷൈനി നിഷിന്ത് തുടങ്ങിയവർ സംസാരിച്ചു.