പി എസ് സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ശനിയാഴ്ച (ജൂൺ 21) ഉച്ചക്ക് 1.30 മുതൽ 3.30 വരെ ജി എച്ച് എസ് എസ് ബേപ്പൂർ (സെന്റർ 1) ജി എച്ച് എസ് എസ് ബേപ്പൂർ (സെന്റർ 2) എന്നിവിടങ്ങളിൽ നടത്തേണ്ടിയിരുന്ന ഹയർ സെക്കൻഡറി ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 447/2023) തസ്തികയുടെ പരീക്ഷകൾ ജി വി എച്ച് എസ് എസ് ചെറുവണ്ണൂർ (സെന്റർ 1, രജിസ്റ്റർ നമ്പർ: 1096958-1097157), ജി വി എച്ച് എസ് എസ് ചെറുവണ്ണൂർ (സെന്റർ 2, രജിസ്റ്റർ നമ്പർ: 1097158-1097357) എന്നിവയിലേക്ക് മാറ്റിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.
ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത പഴയ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ പരീക്ഷാ കേന്ദ്രത്തിൽ എത്തണം.

വനിതാ കമീഷന്‍ സിറ്റിങ് നാളെ

കേരള വനിതാ കമീഷന്‍ നാളെ (ജൂണ്‍ 21) രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും.

സ്പോര്‍ട്‌സ് ക്ലബുകള്‍ക്ക് രജിസ്ട്രേഷന്‍

സ്പോര്‍ട്‌സ് ക്ലബുകളുടെ രജിസ്ട്രേഷന് ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. സ്പോര്‍ട്‌സ് ക്ലബുകള്‍/സംഘടനകള്‍ ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരമുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഭാരവാഹികളുടെ പട്ടിക, ബൈലോ, ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവ 1000 രൂപ അഡ്മിഷന്‍ ഫീസും 500 രൂപ രജിസ്ട്രേഷന്‍ ഫീസും സഹിതം ആഗസ്റ്റ് 25നകം രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍: 8078182593, 04952722593.

രക്തദാതാ ദിനാചരണം

‘രക്തം നല്‍കൂ പ്രത്യാശ നല്‍കൂ ഒരുമിച്ച് ജീവന്‍ രക്ഷിക്കൂ’ സന്ദേശത്തില്‍ കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ലോക രക്തദാതാ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സുജാത അധ്യക്ഷത വഹിച്ചു. സിക്കിള്‍സെല്‍ അനീമിയ രോഗത്തെക്കുറിച്ച് ശിശുരോഗ വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. കെ സതീശന്‍ ക്ലാസെടുത്തു. ജില്ലാ ടി ബി ഓഫിസര്‍ ഡോ. കെ വി സ്വപ്ന, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രമോദ്, ആര്‍എംഒ ഡോ. ബിന്ദു, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി കെ അഫ്സല്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, നഴ്‌സിങ് സൂപ്രണ്ട് ആനന്ദവല്ലി, എസ്ബിഐ എച്ച് ആര്‍ മാനേജര്‍ വൈഗ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ രക്തദാതാക്കളെ ആദരിച്ചു.

സെക്യൂരിറ്റി നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസവേതനത്തില്‍ ഒരു വര്‍ഷത്തേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. പ്രായപരിധി: 56 വയസ്സ്. സൈന്യത്തില്‍ നിന്നോ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നോ വിരമിച്ചവര്‍ ജൂലൈ അഞ്ചിന് രാവിലെ ഒമ്പതിനകം അസ്സല്‍ രേഖകള്‍ സഹിതം ആശുപത്രി എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2355900.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!