വിവിധ ഇടങ്ങളില്‍ വായനാദിനം ആചരിച്ചു


‘വായനം 2025’ ക്യാമ്പയിന് തുടക്കം

കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ സൗത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ ‘വായനം 2025’ ക്യാമ്പയിന് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര മുഖ്യപ്രഭാഷണം നടത്തി. ജ്യോതി ലക്ഷ്മി വായനാദിന സന്ദേശം നൽകി. വാർഡ് കൗൺസിലർ സി സുധ, സൗത്ത് സിഡിഎസ് ചെയർപേഴ്സൺ കെ കെ വിബിന, സിഡിഎസ് മെമ്പർ നസ്നി, എഡിഎസ് സെക്രട്ടറി ഷംസീറ, മെന്റർ ഷീല വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

വേറിട്ട വായനാദിനാചരണം സംഘടിപ്പിച്ച് കാവുംവട്ടം എംയുപിസ്‌കൂള്‍

കൊയിലാണ്ടി: വേറിട്ട വായനാദിനാചരണം സംഘടിപ്പിച്ച് കാവുംവട്ടം എംയുപിസ്‌കൂള്‍. നടേരിയിലും അതിനോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലും പത്രവിതരണ സേവനം നിര്‍വഹിച്ചുവരുന്ന ശ്രീധരന്‍ ഇളയിടുത്തിനെയും ഇളവനെടുത്ത് മീത്തല്‍ രാജനെയും, ആദരിച്ചുകൊണ്ടായിരുന്നു വായനാദിനാചരണം. വായനയുടെ യഥാര്‍ത്ഥ ഗുണമൂല്യങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കാനും വായനയുടെ ആത്മാവ് അനുഷ്ഠാനത്തിലൂടെ തെളിയിക്കാനും ഈ ദിനാഘോഷം മാതൃകയായി.
സ്‌കൂളിന്റെ പ്രധാനാധ്യാപിക ഷര്‍മ്മിള ടീച്ചര്‍, സ്‌കൂള്‍ സീനിയര്‍ അധ്യാപിക ഷെമി ടീച്ചര്‍ പൊന്നാട അണിയിച്ച് ആദരവ് പ്രകടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി. ഷംസുദ്ദീന്‍, സീനിയര്‍ അധ്യാപകന്‍ ബഷീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ഊഷ്മളമായ സ്‌നേഹോപഹാരം കൈമാറി. സീനിയര്‍ അധ്യാപിക സുചിത്ര ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി ഷൈമ ടീച്ചര്‍ സംസാരിച്ചു വിദ്യാര്‍ത്ഥികള്‍ വായനദിന പ്രതിജ്ഞയും ചൊല്ലി. അധ്യാപക കൂട്ടായ്മയുടെ സാന്നിധ്യവും പി.ടി.എ ഭാരവാഹികളുടെ സഹകരണവും ചടങ്ങിന് കൂടുതല്‍ ഭംഗിയും താളവും പകര്‍ന്നു.

വായനാദിനത്തിൽ ചാത്തോത്ത് ശ്രീധരൻ നായർ എൻഡോവ്മെന്റ് പിഷാരികാവ് എൽ പി സ്കൂളിന് സമ്മാനിച്ചു

കൊയിലാണ്ടി: ചാത്തോത്ത് ശ്രീധരൻ നായർ പ്രഭാത് എൻഡോവ്മെന്റ് വായനാദിനത്തിൽ 150 വർഷം പിന്നിട്ട കൊല്ലം പിഷാരികാവ് എൽ പി സ്കൂൾ ലൈബ്രറിക്ക് സമ്മാനിച്ചു. ചാത്തോത്ത് ശ്രീധരൻ നായരുടെ പേരിലുള്ള ആറാമത് എൻഡോവ്മെന്റാണ് ഈ വർഷം നൽകുന്നത്.
ഇ കെ വിജയൻ എം എൽ എ പുരസ്കാര വിതരണം നടത്തി. വാർഡ് കൗൺസിലർ ഫക്രുദീൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. കൊയിലാണ്ടി നഗരസഭ സ്ഥിരംസമിതി അധ്യക്ഷനായ ഇ കെ അജിത്ത് വായനദിന സന്ദേശം കൈമാറി.അഡ്വ സുനിൽ മോഹൻ,പിഷാരികാവ് ദേവസ്വം മാനേജർ വി പി ഭാസ്കരൻ, പി ടി എ പ്രസിഡണ്ട് എ പി സുധീഷ്, പ്രധാന അധ്യാപിക ബിനിത ആർ , കെ ചിന്നൻ എന്നിവർ സംസാരിച്ചു.
10000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും അടങ്ങുന്നതാണ് എൻഡോവ്മെന്റ്’ നവീകരിച്ച സ്കൂൾ ലൈബ്രറിയും ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു

കാപ്പാട് ഗവ: മാപ്പിള യു.പി സ്‌കൂളില്‍ വായന മാസാചരണ പരിപാടിക്ക് തുടക്കം

കൊയിലാണ്ടി: കാപ്പാട് ഗവ: മാപ്പിള യു.പി സ്‌കൂളില്‍ വായന മാസാചരണ പരിപാടിക്ക് തുടക്കമായി. പന്തലായനി ബി.പി. സി മധുസുദനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി..എ പ്രസിഡന്റ് ടി ഷിജു അധ്യക്ഷനായിരുന്നു.
ഹെഡ്മാസ്റ്റര്‍ പി.പി സതീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിവിധ ക്ലബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ അതുല്യ ബൈജു നിര്‍വഹിച്ചു.
മാതൃസമതി ചെയര്‍പേഴ്‌സണ്‍ ഇസ്‌റത്ത്, പൂര്‍ണ്ണീമ ടീച്ചര്‍ ,രാജശ്രീ കെ.ബി. എഴുത്തുകാരി നിമ ഡി.എസ്. എടത്തില്‍ രവി . വിദ്യാര്‍ത്ഥി പ്രതിനിധി ആദിദേവ് എന്നിവര്‍ സംസാരിച്ചു . ബഷീര്‍ കഥകളിലെ ഗ്രാമീണത എന്ന വിഷയത്തില്‍ ജാസ്മീന്‍ സംസാരിച്ചു. ലൈബ്രറി പ്രദര്‍ശനം, പോസ്റ്റര്‍ രചന , കാവ്യാലാപനം, വായന കളരി എന്നിവ മാസാചരണത്തിന്റെ ഭാഗമായ് നടക്കും.

വായനദിനത്തില്‍ ചങ്ങാതിക്ക് ഒരു പുസ്തകം എന്ന പദ്ധതിയുമായി നമ്പ്രത്ത്കര യുപി സ്‌കൂള്‍

കൊയിലാണ്ടി : നമ്പ്രത്ത്കര യു.പി സ്‌കൂളില്‍ വായന ദിനാഘോഷം നടന്നു. ശ്രീ ശങ്കരാചാര്യ സംസ്‌കൃതം സര്‍വകലാശാല കൊയിലാണ്ടി റീജിനല്‍ സെന്ററിലെ മലയാള വിഭാഗം അധ്യാപകന്‍ ഡോ. വി ഷൈജു ഉദ്ഘാടനം ചെയ്തു.
ചങ്ങാതിക്ക് ഒരു പുസ്തകം എന്ന പേരില്‍ മുഴുവന്‍ കുട്ടികളും അധ്യാപകരും പുസ്തകങ്ങള്‍ കൈമാറി. ഇന്നുമുതല്‍ ഏഴു ദിവസത്തെ വായന വാരാഘോഷ പരിപാടികള്‍ക്ക് ഇതോടെ തുടക്കമായി. കഴിഞ്ഞവര്‍ഷം വായനചലഞ്ചില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികള്‍ക്കും, അധ്യാപകര്‍ക്കുമുള്ള സമ്മാനവിതരണവും ഇതോടൊപ്പം നടന്നു. പ്രധാനാധ്യാപിക സുഗന്ധി ടി.പി, എം പി ടി എ പ്രസിഡന്റ് ഉമയ് ബാനു, രാജേഷ് ഒറ്റക്കണ്ടം, കെ സി സുരേഷ് വിദ്യാരംഗം കണ്‍വീനര്‍ സിന്ധു കെ കെ, എന്നിവര്‍ സംസാരിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വായന ദിനം ആചരിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വായനാദിനം ആചരിച്ചു പി എന്‍ പണിക്കരുടെ ഒര്‍മ്മദിനമായ ജൂണ്‍ 19 വായനാദിനത്തില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു .ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അദ്ധ്യക്ഷത വഹിച്ചു .ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ അഭിനീഷ്, പ്രദീപന്‍, യാകൂബ് എന്നിവര്‍ സംസാരിച്ചു .ബ്ലോക്ക് ജി ഒ ഷാജു സ്വാഗതവും ജോ : ബി ഡി ഒ സതീഷ് കുമാര്‍ നദിയും പറഞ്ഞു.

പൊയിക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് വായന ദിനാചരണം

കൊയിലാണ്ടി: പൊയിക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് വായന ദിനാചരണം സംഘടിപ്പിച്ചു. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപികയും മുന്‍ പ്രിന്‍സിപ്പാളും സാമൂഹ്യ പ്രവര്‍ത്തകയുമായ പി രാജലക്ഷ്മിയെ ലെജന വി എല്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. രാജലക്ഷ്മി ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കായി വായനാദിന സന്ദേശം നല്‍കി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായ ടി സി പ്രവീണ, വി എല്‍ ലെജിന , മിഥുന്‍ മോഹന്‍ സി, എസ്.ആര്‍ ജയ്കിഷ് , വി എം രോഷ്‌ന ,പി ഹരി വിദ്യാര്‍ത്ഥികളും എന്‍എസ്എസ് വളണ്ടിയര്‍മാരുമായ ആര്യ എം ബി , ആയിഷ ഫൈഹ സെമീര്‍,ലക്ഷ്മി, ചന്ദന , അഭിനന്ദ എന്നിവര്‍ പങ്കെടുത്തു

പെന്‍ഷനേഴ്‌സ് യൂണിയന്‍ വായനാദിനം ആചരിച്ചു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ വായന ദിനാചരണം നടത്തി. വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിക്കുന്നതതിനായി സംഘടിപ്പിച്ച പരിപാടി കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗം കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. ആര്‍. ജയശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’, എന്‍.കെ. പ്രഭയുടെ ‘കാത്തുവെച്ച കനികള്‍’ എന്നീ പുസ്തകങ്ങള്‍ എം. ഊര്‍മ്മിള, വി.പി. മുകുന്ദന്‍ എന്നിവര്‍ അവലോകനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീധരന്‍ അമ്പാടി, പി. സുധാകരന്‍, എം എം. ചന്ദ്രന്‍, കെ. കുസുമലത, എന്‍. ശാന്തമ്മ എന്നിവര്‍ സംസാരിച്ചു.

ചെങ്ങോട്ടുകാവ് സൈമയില്‍ താലൂക്ക് തല വായന പക്ഷാചരണം നടന്നു

ചെങ്ങോട്ടുകാവ്. ചെങ്ങോട്ടുകാവ് സൈമയില്‍ താലൂക്ക് തല വായന പക്ഷാചരണം നടന്നു. കന്മന ശ്രീധരന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. എന്‍. വി. അലി, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് മുഖ്യാത്ഥി ആയി. ഷാജി വലിയാട്ടില്‍ മുഖ്യഭാഷണം നടത്തി. കരിമ്പനക്കല്‍ ദാമോധരന്‍, ആര്‍. രാധകൃഷ്ണന്‍, എന്നിവര്‍ ആശംസയും. ഇ.കെ. ബാലന്‍ അധ്യക്ഷതയും, രാഖേഷ് പുല്ലാട്ട് സ്വാഗതവും, എ. സുരേഷ് നന്ദിയും പറഞ്ഞു.

സൈരി ഗ്രന്ഥശാല ആഭിമുഖ്യത്തില്‍ വായനദിനം ആചരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂര്‍ സൈരി ഗ്രന്ഥശാല ആഭിമുഖ്യത്തില്‍, വായനദിനാഘോഷവും അക്ഷരദീപം തെളിയ്ക്കലും ലൈബ്രറിയിലേക്ക്പുസ്തക സമാഹരണവും നടത്തി.പി.എന്‍ പണിക്കര്‍ അനുസ്മരണം പി വല്‍സന്‍ പല്ലവി ഉദ്ഘാടനം ചെയ്തു. ഡോ: അബൂബക്കര്‍ കാപ്പാട് മുഖ്യ പ്രഭാഷണം നടത്തി.കെ രഘുനാഥ് സ്വാഗതം പറഞ്ഞു.പി.സി നാരായണ ദാസ് അധ്യക്ഷനായിരുന്നു. ഉണ്ണി മാടഞ്ചേരി ,പി.കെ പ്രസാദ് എന്നിവര്‍ സംസാരിച്ചു.










