പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട്; റാങ്ക് പട്ടിക പിൻവലിച്ച് കേരള സർവകലാശാല
കേരള സർവകലാശാലയിൽ പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തി. നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിരവധി ഫലങ്ങളിൽ പ്രശ്‌നം കണ്ടെത്തിയതോടെ റാങ്ക് പട്ടിക പിൻവലിച്ചു.
വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകനോട് രജിസ്ട്രാർ വിശദീകരണം തേടി. അടിയന്തരമായി പുനഃപരിശോധന നടത്തി ഫലം പുറത്തുവിടാനും നിർദ്ദേശം നൽകി.