കനത്ത മഴയില്‍ കിണറുകള്‍ ഇടിഞ്ഞ് താഴ്ന്നു
മേപ്പയ്യൂര്‍: ചെറുവണ്ണൂരില്‍ കനത്ത മഴയില്‍ കിണറുകള്‍ ഇടിഞ്ഞ് താഴ്ന്നു. തയ്യുള്ളതില്‍ രാജീവന്റെ വീട്ടിലെ കിണറാണ് താഴ്ന്നത്. കിണറിന്റെ ആള്‍മറയും പമ്പ് സെറ്റുമുള്‍പ്പെടെ കിണറിലേക്ക് താഴ്ന്ന നിലയിലാണ്.
പുത്തന്‍ പുരയില്‍ അന്ത്രുവിന്റെ വീട്ടുപറമ്പിലെ കിണറും ഇടിഞ്ഞു താഴ്ന്നു. അപകട വിവരം അറിഞ്ഞ ഉടന്‍ ചെറുവണ്ണൂര്‍ ദുരന്ത നിവാരണ സേനാംഗങ്ങള്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
രാവിലെ ഏഴ് മണിയോടെയാണ് കിണര്‍ ഇടിഞ്ഞു താഴ്ന്നത്. ഗ്രാമ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കി.