എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു അഥവാ തത്തുല്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. വിവരങ്ങള്‍ക്ക് ംംം.ൃെരരര.ശി സന്ദര്‍ശിക്കുക. അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ലഭിക്കുന്ന വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം- 695033 ഫോണ്‍: 0471 2570471, 9846033001.


കമ്പ്യൂട്ടര്‍ തൊഴില്‍ പരിശീലനം: പ്രവേശനം ആരംഭിച്ചു

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ വിവിധ മേഖലകളിലെ കോഴ്സുകളായ കമ്പ്യൂട്ടറൈസഡ് അക്കൗണ്ടിങ്ങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടണം. ഫോണ്‍: 8891370026, 0495 2370026.


ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി: അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പാരാമെഡിക്സ് ട്രെയിനി നിയമനം നടത്തുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരെയാണ് താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുക. അഞ്ച് ഒഴിവുകളാണ് നിലവില്‍ ഉള്ളത്. യോഗ്യത: നേഴ്സിംഗ്/ഫാര്‍മസി/മറ്റു പാരാമെഡിക്കല്‍ കോഴ്സ് ബിരുദം/ഡിപ്ലോമ. പ്രായം: 21- 35 വയസ്സ്. യോഗ്യതയുള്ളവരും കേരള പാരാമെഡിക്സ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ഉള്ളവരും മാത്രം അപേക്ഷിക്കുക. ഒരു വര്‍ഷമാണ് നിയമന കാലാവധി. ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 25 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ – 0495 2376364.


സീനിയര്‍ റസിഡന്റ്/കണ്‍സള്‍ട്ടന്റ് – വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23ന്

കോഴിക്കോട് ഇംഹാന്‍സിലേക്ക് ടെലിമെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ സീനിയര്‍ റസിഡന്റ്/കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം ഒരു ലക്ഷം രൂപ. യോഗ്യതയുള്ളവര്‍ ജൂണ്‍ 23ന് രാവിലെ പത്ത് മണിക്ക് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഇംഹാന്‍സിലെത്തണം. യോഗ്യത: എംഡി ഇന്‍ സൈക്യാട്രി അല്ലെങ്കില്‍ സൈക്യാട്രിയില്‍ അതിന് തുല്യമായ അംഗീകൃത യോഗ്യത. മുന്‍ഗണന: ടെലി മെഡിസില്‍/ടെലി ട്രെയിനിങ് മേഖലകളില്‍ ക്ലിനിക്കല്‍/ഗവേഷണ പരിചയം/ മള്‍ട്ടിഡിസിപ്ലിനറി വിദ്ഗധരുമായി ജോലി ചെയ്തുളള പരിചയം, ഇന്‍ഡെക്സ്ഡ് ജേര്‍ണലുകളില്‍ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍. വിവരങ്ങള്‍ക്ക് www.imhans.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0495 2359352.

അഭയകിരണം അപേക്ഷ ക്ഷണിച്ചു

സ്വന്തമായി താമസ സൗകര്യം ഇല്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതിനുള്ള അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍ അല്ലാത്ത വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വിധവകള്‍ സര്‍വ്വീസ് പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരാകരുത്.

വിധവകള്‍ക്ക് പ്രായപൂര്‍ത്തിയായ മക്കള്‍ ഉണ്ടാവാന്‍ പാടില്ല. വിധവകളെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന മറ്റു ധനസഹായങ്ങളോ ലഭിക്കുന്നവരായിരിക്കരുത്. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷ നല്‍കണം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബര്‍ 30 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0495 2370750.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!