ബി.ടെക് ലാറ്ററൽ എൻട്രി 2025-26: കോളേജ് പട്ടിക പ്രസിദ്ധീകരിച്ചു


ബി.ടെക് ലാറ്ററൽ എൻട്രി 2025-26: കോളേജ് പട്ടിക പ്രസിദ്ധീകരിച്ചു
2025-26 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് പങ്കെടുക്കുന്ന കോളേജുകളുടെ പട്ടിക www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

സ്റ്റെനോഗ്രാഫർ പരീക്ഷ 2025: 261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘സി’, ‘ഡി’ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) 2025-ലെ കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 6 മുതൽ 11 വരെ നടക്കുന്ന പരീക്ഷയിൽ 261 ഒഴിവുകൾ നികത്തും. 12-ാം ക്ലാസ്/തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. വനിതകൾ, എസ്.സി, എസ്ടി, പിഡബ്ല്യൂബിഡി, ഇഎസ്എം വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈൻ അപേക്ഷ ജൂൺ 26-ന് മുമ്പ് www.ssc.gov.in വഴി സമർപ്പിക്കണം. തിരുത്തലുകൾക്ക് ജൂലൈ 1, 2 തീയതികൾ. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് പരിശോധിക്കുക.
അപേക്ഷ ക്ഷണിച്ചു
ചാക്ക ഗവ. ഐ.ടി.ഐയിലെ 25 ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് https://itiadmissions.kerala.gov.in പോർട്ടലിലൂടെ ഓൺലൈനായി ജൂൺ 20 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. എസ്.എസ്.എൽ.സി പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോൺ: 0471 2502612.










