സ്വര്‍ണാഭരണം തിരികെ നല്‍കി ആശുപത്രി ജീവനക്കാരന്‍ മാതൃകയായി
മേപ്പയൂര്‍: നഷ്ടപ്പെട്ടുപോയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ചു നല്‍കി മേപ്പയൂര്‍ ഫാത്തിന്‍ പോളിക്ലിനികിലെ സ്റ്റാഫ് മാതൃകയായി. കീഴരിയൂര്‍ സ്വദേശിനി തോട്ടത്തില്‍ ഹഫീഫയുടെ പാദസരം കഴിഞ്ഞ ദിവസം ഫാത്തിന്‍ ക്ലിനിക്കിന്റെ പുറത്ത് നിന്നു നഷ്ടപ്പെട്ടത്.
ആഭരണം ക്ലിനിക്കിലെ സ്റ്റാഫ് ജ്യോതിനാഥിന്റെ കൈവശം ലഭിക്കുകയും സ്വര്‍ണം ക്ലിനിക്കില്‍ ഏല്‍പിക്കുകയും, സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ഉടമസ്ഥനെ കണ്ടെത്തി പ്രസ്തുത സ്വര്‍ണാഭരണം ക്ലിനിക്കില്‍ നിന്നും ഉടമസ്ഥനെ ഏല്‍പിക്കുകയായിരുന്നു.