വിക്ടറിക്കെതിരെയുള്ള സമരം സ്ഥാപനത്തെ കളങ്കപ്പെടുത്താൻ
പേരാമ്പ്ര: വ്യാപാര രംഗത്ത് ഒന്നര പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചു വരുന്ന പേരാമ്പ്രയിലെ പ്രമുഖ സ്ഥാപനമാണ് വിക്ടറി ടൈല്‍സ് & സാനിറ്ററി. നാളിതുവരെ തൊഴില്‍ സമരങ്ങള്‍ ഈ സ്ഥാപനത്തില്‍ ഉണ്ടായിട്ടില്ലന്ന് മാനേജ്മെന്റ്. മികച്ച വേതനവും ഇന്‍ഷൂറന്‍സ് പരിരക്ഷയും മികച്ച ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്കി വരുന്ന സ്ഥാപനം.
ഏറ്റവും നല്ല തൊഴില്‍ ഉടമയ്ക്ക് ചുമട്ട് തൊഴിലാളി ലേബര്‍ ഫോറം ഏര്‍പ്പെടുത്തിയ അവാര്‍ഡ് നാല് തവണ നേടിയിട്ടുണ്ട്. സ്ഥാപനത്തിലെ ടൈല്‍സ് വിതരണ വാഹനത്തിലെ ഡ്രൈവറായ തൊഴിലാളിയോട് അന്നേ ദിവസം ടൈല്‍സ് വിതരണം ഇല്ലാത്തതിനാല്‍ ഫീല്‍ഡ് വര്‍ക്ക് നടത്താന്‍ ഇരുചക്രവാഹനത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തന്റെ ജോലി അല്ലെന്ന് പറഞ്ഞ് ഉടമയുടെ ആവശ്യം അദ്ദേഹം നിരാകരിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തോടൊപ്പം ആറ് തൊഴിലാളികള്‍ ഷോപ്പില്‍ നിന്ന് ജോലി സമയത്ത് പുറത്തിറങ്ങിപ്പോയി വാട്സാപ്പിലൂടെ സമരം പ്രഖ്യാപിക്കുകയും കടയില്‍ വന്ന കസ്റ്റമേഴ്സിനെ തടയുകയുമാണുണ്ടായത്.
തൊഴില്‍ നിയമങ്ങളെ ലംഘിച്ചു കൊണ്ടുള്ള ഇത്തരം നടപടിയെക്കുറിച്ച് വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് ഏഴ് ജീവനക്കാരെ സസ്പന്റ് ചെയ്ത വിവരം അസി. ലേബര്‍ ഓഫീസറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്ന ബഹു ഭൂരിപക്ഷം തൊഴിലാളികളും മാനേജ്മെന്റിന്റെ നടപടിയോട് യോജിപ്പ് പ്രകടിപ്പിച്ചതായും സ്ഥാപനത്തിനെതിരെ നടന്നു വരുന്ന സമരം സ്ഥാപനത്തിന്റെ സത് പേര് കളങ്കപ്പെടുത്താന്‍ വേണ്ടി മാത്രമുള്ളതാണെന്നും വിക്ടറി ടൈല്‍സ് & സാനിറ്ററി മാനേജിങ്ങ് പാര്‍ട്നര്‍ എസ്. ബി സരിത്ത് അറിയിച്ചു.


