മുചുകുന്ന് നോർത്ത് യു. പി.സ്കൂൾ പ്രവേശനോത്സവം
മുചുകുന്ന്: മുചുകുന്ന് നോർത്ത് യു. പി. സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡണ്ട് എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
അനിൽ മന്ദമംഗലം, ബബിത എന്നിവർ മുഖ്യ അതിഥികളായി. വാർഡ് മെമ്പർമാരായ സുനിത കക്കുഴിയിൽ, ലതിക പുതുക്കുടി, എസ്. എസ്. ജി കൺവീനർ കെ. എം കുഞ്ഞിക്കണാരൻ, എ. ടി. വിനീഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീജ പാലോളി സ്വാഗതവും, പി.സബീന നന്ദിയും പറഞ്ഞു.



