ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിൽ ആവേശമായി പ്രവേശനോത്സവം

മേപ്പയ്യൂർ: ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം സ്കൂൾ പിടിഎ പ്രസിഡൻ്റ് എം. എം. ബാബു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തംഗം പി. രമ്യ മുഖ്യാതിയായി പങ്കെടുത്തു. ഹെഡ്മാസ്റ്റർ കെ. നിഷിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ സക്കീർ മനക്കൽ അധ്യക്ഷം വഹിച്ചു.

സ്കൂൾ എസ്എംസി ചെയർമാൻ എം. എം. ഗോപി, അസിസ്റ്റൻ്റ് ഹെഡ് മാസ്റ്റർ സന്തോഷ് സാദരം, എസ് ആർ ജി കൺവീനർ കെ. ഒ. ഷൈജ, ദിനേശ് പാഞ്ചേരി, ആർ. എസ്. ദിവ്യ, സ്റ്റാഫ് സെക്രട്ടറി ഇ. പ്രകാശൻ എന്നിവർ സംസാരിച്ചു. മണിദാസ് പയ്യോളി നാടൻപാട്ട് അവതരിപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!