ഹയർസെക്കണ്ടറി വിഭാഗം പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് പ്രവേശനം ജൂൺ 16, 17 തീയതികളിൽ

ഹയർസെക്കണ്ടറി വിഭാഗം പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് പ്രവേശനം ജൂൺ 16, 17 തീയതികളിൽ
ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യു.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് https://admission.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിൽ ജൂൺ 16 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.
https://admission.vhseportal.kerala.gov.in ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് Allotment Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. ഒന്ന് / രണ്ട് അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.
മൂന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 16 മുതൽ ജൂൺ 17 വൈകുന്നേരം 4 വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ സ്ഥിര പ്രവേശനം നേടാം. ഈ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം അനുവദനീയമല്ല. അതിനാൽ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ജൂൺ 17ന് വൈകുന്നേരം 4 ന് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകും.

ബി.ടെക് ലാറ്ററൽ എൻട്രി 2025-26: കോളേജ് പട്ടിക പ്രസിദ്ധീകരിച്ചു
2025-26 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് പങ്കെടുക്കുന്ന കോളേജുകളുടെ പട്ടിക www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

സ്റ്റെനോഗ്രാഫർ പരീക്ഷ 2025: 261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘സി’, ‘ഡി’ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) 2025-ലെ കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 6 മുതൽ 11 വരെ നടക്കുന്ന പരീക്ഷയിൽ 261 ഒഴിവുകൾ നികത്തും. 12-ാം ക്ലാസ്/തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. വനിതകൾ, എസ്.സി, എസ്ടി, പിഡബ്ല്യൂബിഡി, ഇഎസ്എം വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈൻ അപേക്ഷ ജൂൺ 26-ന് മുമ്പ് www.ssc.gov.in വഴി സമർപ്പിക്കണം. തിരുത്തലുകൾക്ക് ജൂലൈ 1, 2 തീയതികൾ. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് പരിശോധിക്കുക.

അപേക്ഷ ക്ഷണിച്ചു
ചാക്ക ഗവ. ഐ.ടി.ഐയിലെ 25 ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് https://itiadmissions.kerala.gov.in പോർട്ടലിലൂടെ ഓൺലൈനായി ജൂൺ 20 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. എസ്.എസ്.എൽ.സി പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഫോൺ: 0471 2502612.

അപേക്ഷാ തീയതി നീട്ടി
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടു വരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ജൂൺ 2 മുതൽ 15 വരെ സമയം അനുവദിച്ചിരുന്നു. പൊതുജന താലര്യാർത്ഥം ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 ന് വൈകിട്ട് 5 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ, (ecitizen.civilsupplieskerala.gov.in) അക്ഷയ പോർട്ടൽ വഴിയോ അപേക്ഷ സമർപ്പിക്കാം.