അഹമ്മദാബാദ് വിമാന ദുരന്തം; മരണസംഖ്യ ഉയരുന്നു


അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തില്‍ നടുങ്ങി രാജ്യം. വിമാനത്തില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് ജീവനക്കാര്‍ അടക്കം 241 പേര്‍ അപകടത്തില്‍ അതിദാരുണമായി മരണപ്പെട്ടു.
വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ത്യന്‍ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശുപത്രിയിൽ ചികിത്സയിലുള്ള 12 വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉന്നതതല സമിതിയെ രൂപീകരിക്കും.









