കപ്പല്‍ കണ്ടെയിനറുകള്‍ തീരത്തെത്താന്‍ സാധ്യത; തീരവാസികള്‍ ജാഗ്രത പാലിക്കണം

കോഴിക്കോട്: കോഴിക്കോട്ട് നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ തിങ്കളാഴ്ച തീപ്പിടിച്ച് തകര്‍ന്ന വാന്‍ ഹായ് 503 കപ്പലിലെ കണ്ടെയിനറുകള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ തീരത്ത് അണയാനുള്ള സാധ്യത പരിഗണിച്ച് തീരവാസികള്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍ദ്ദേശം നല്‍കി.

കണ്ടെയിനറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായേക്കാമെന്നതിനാല്‍ തീരപ്രദേശങ്ങളിലോ കടലിലോ കണ്ടെയിനറുകളോ മറ്റ് അവശിഷ്ടങ്ങളോ കണ്ടാല്‍ അവയുടെ സമീപത്തേക്ക് പോവുകയോ അവ സ്പര്‍ശിക്കുകയോ ചെയ്യരുതെന്നും 200 മീറ്റര്‍ അകലേക്ക് മാറണമെന്നുമാണ് നിര്‍ദ്ദേശം. ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ഉടന്‍ തന്നെ വിവരം 112 എന്ന നമ്പറില്‍ വിളിച്ച് ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!