മാറിയ ഭക്ഷണക്രമവും ഫാസ്റ്റ്ഫുഡിന്റെ അമിത ഉപയോഗവുമാണ് ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം; ജില്ലാ കലക്ടര്‍

കോഴിക്കോട്: ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം മാറിയ ഭക്ഷണക്രമവും ഫാസ്റ്റ്ഫുഡിന്റെ അമിത ഉപയോഗവും -കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളുടെ പ്രധാനകാരണം മാറിയ ഭക്ഷണക്രമവും ഫാസ്റ്റ് ഫുഡുകളുടെയും പാക്കറ്റ് ഫുഡുകളുടെയും കോളകളുടെയും അമിത ഉപയോഗവുമാണെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്.

ലോക ഫുഡ് സേഫ്റ്റി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് ദേവഗിരി സെന്റ് ജോസഫ്സ് കോളേജില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. പ്രകൃതിയോട് ഇണങ്ങിയ ജീവിത രീതികളുടെയും പ്രകൃതിവിഭവങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ ഫുഡ് സേഫ്റ്റി അസി. കമീഷണര്‍ എ സക്കീര്‍ ഹുസൈന്‍, സാവിത്രി സാബു മെമ്മോറിയല്‍ വുമന്‍സ് കോളേജ് ഹോം സയന്‍സ് വിഭാഗം മേധാവി വി മേഘ എന്നിവര്‍ ക്ലാസെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബിജു ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി ജെ വിനീഷ്, ജില്ലാ ഫുഡ് സേഫ്റ്റി നോഡല്‍ ഓഫീസര്‍ ജി എസ് അര്‍ജുന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. ജിതിന്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു. ഭക്ഷ്യ സുരക്ഷ ബോധവത്കരണ പോസ്റ്റര്‍ പ്രദര്‍ശനവും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!