സ്‌കൂള്‍ സമയം മാറ്റം, സര്‍ക്കാരിന് കടുംപിടുത്തമില്ല: മന്ത്രി വി ശിവന്‍കുട്ടി


തിരുവനന്തപുരം: സ്കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു . സമയ ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. സമസ്തയുടെ വിമർശനത്തിന് പിന്നാലെയാണ് പ്രതികരണം.
ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കിൽ സ്കൂൾ സമയം കൂട്ടിയ ഉത്തരവ് പിൻവലിക്കാം. ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താൻ കഴിയും. ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.









