മേലടി എ. ഇ. ഒ. ഓഫീസിലേക്ക് എ. കെ. എസ്. ടി. യു. സബ്ജില്ല കമ്മറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
അധ്യാപക നിയമനങ്ങൾ ത്വരിതപ്പെടുത്തുക, ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കുക, ജീവനക്കാർ കൃത്യസമയത്ത് ജോലിക്ക് ഹാജരാവുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മേലടി എ. ഇ. ഒ. ഓഫീസിലേക്ക് എ. കെ. എസ്. ടി. യു. സബ്ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണ്ണയും നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സി.ബിജു ഉദ്ഘാടനം ചെയ്തു. വിപിൻ. അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. വി. ആനന്ദൻ, ജില്ലാ ജോ: സെക്രട്ടറി സി. വി. സജിത്ത്, ഫൈസൽ എന്നിവർ സംസാരിച്ചു. പി. ടി. സനൂപ്, ബിന്ദു, സുഭാഷിണി, ബിന്ദിഷ, സ്വപ്ന, ശ്രീവിദ്യ എന്നിവർ നേതൃത്വം നൽകി. എ. ടി. വിനീഷ് സ്വാഗതവും ഇ. ദീപ നന്ദിയും പറഞ്ഞു.


