ട്രോളിംഗ് നിരോധനം 2025- സൗജന്യ റേഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു
ജൂലൈ 31 വരെ നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍, പീലിംഗ് തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍ എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
വെളളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്കിന്റെ പകര്‍പ്പ്, മത്സ്യബന്ധനയാന/ പീലിംഗ് ഷെഡ് ഉടമയുടെ സാക്ഷ്യപത്രം എന്നീ രേഖകള്‍ സഹിതം ബേപ്പൂര്‍/വെളളയില്‍/കൊയിലാണ്ടി/ വടകര മത്സ്യഭവന്‍ ഓഫീസുകളില്‍ ജൂണ്‍ 18 നകം ഹാജരാക്കണം. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ അപേക്ഷ നല്‍കേണ്ടതില്ല. അവര്‍ക്ക് തുടര്‍ന്നും സൗജന്യ റേഷന്‍ ലഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ – 0495-2383780.