കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു. ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ആണ് രാജി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ ജയറാം എന്നിവരാണ് രാജിവച്ചത്.

അപകടത്തിൽ വിരാട് കോലിയെ പ്രതിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എച്ച്.എം വെങ്കടേഷ് പരാതി നൽകി. പരിപാടി നടത്തിപ്പിൽ തങ്ങളുടെ റോൾ വളരെ ചെറുത് എന്ന് രാജിക്കത്തിൽ പറയുന്നു. അതേസമയം അപകടത്തിൽ വിരാട് കോലിയെ പ്രതിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി. സാമൂഹിക പ്രവർത്തകൻ എച്ച്.എം വെങ്കടേഷ് നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ ഇട്ടിട്ടില്ല. ബെംഗളുരുവിൽ വിജയമാഘോഷിക്കാൻ എല്ലാവരും എത്തണമെന്ന് അഹമ്മദാബാദിലെ ഫൈനലിനുശേഷം കൊഹ്‌ലി പറഞ്ഞിരുന്നു.
ആർസിബിയുടെ വൈസ് പ്രസിഡന്റ് ഉൾപ്പടെ ഒളിവിൽ എന്ന് വിവരം. സർക്കാരിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ബിജെപിയുടെ തീരുമാനം. സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസലെ ഉൾപ്പെടെ നാലു പേർ അറസ്റ്റിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!